സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പ്രകൃതി കൃഷി പദ്ധതിയിലൂടെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും മോഡൽ കൃഷിയിടങ്ങൾ ഉണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.തൃശ്ശൂർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ സംഘടിപ്പിച്ച നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് ( എൻ എം എൻ എഫ് ) പദ്ധതിയുടെ ഭാഗമായി കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ (കെ എം ആർ എൻ എഫ്) നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്.......

കൊച്ചി: നിരോധിത തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് മാർ ആൻഡ്രുസ് താഴത്ത് സൂചിപ്പിച്ച സഭാവിരുദ്ധ സംഘടനയിലെ മുൻനിര പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന പാസ്റ്ററൽ കൗൺസിൽ പിരിച്ചുവിട്ട്അതിരൂപത നേതൃത്വം എറണാകുളം- അങ്കമാലി അതിരൂപതക്ക്സീറോ മലബാർ സഭയോടുള്ള കൂറ് തെളിയിക്കണമെന്നു വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.
എക്കാലവും നിയമലംഘനങ്ങൾ മാത്രം നടത്തി യിട്ടുള്ളവരെ സംരക്ഷിക്കാനും അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനും സഭാ നിയമങ്ങൾ കാറ്റിൽ പറത്തി തൻ്റെ രഹസ്യ അജണ്ടകൾ അതിരൂപതയിൽ നടപ്പിലാക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിക്കും ഇത്തരം തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായും വിശ്വാസികൾ സംശയിക്കുന്നുണ്ട്.അതിരൂപതയിൽ സഭാ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്ന നാൾ മുതൽ ഇതിനുപിന്നിൽ സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പങ്കുണ്ടെന്ന് സഭാ സ്നേഹികളായ വിശ്വാസികൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇത്തരം ആരോപണങ്ങളെ ഒന്നുകൂടി അരക്കെട്ട് ഉറപ്പിക്കുക മാത്രമാണ് മാർ താഴത്ത് ചെയ്തത്. 2023 ൽ സിനഡ് പുറപ്പെടുവിച്ച സർക്കുലറിലും എറണാകുത്തെ സഭാവിരുദ്ധരുടെ തീവ്രവാദി ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ......
ആലപ്പുഴ : ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന ടയർ ബ്രാൻഡായ യൂറോഗ്രിപ്പ് ടയേഴ്സിൻ്റെ 12-ാമത് ബ്രാൻഡഡ് സിഗ്നേച്ചർ സ്റ്റോർ ആലപ്പുഴ അവലൂക്കുന്ന് പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ചില്ലറ വിപണന ശൃംഖല ശക്തമാക്കുന്നതിനും ദേശീയ വിപണി വിപുലീകരണത്തിനുമുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണിത്.
ആലപ്പുഴയിലെ പുതിയ സ്റ്റോറിലൂടെ കേരളത്തിലെ കരുത്തുറ്റ ഇരുചക്ര വാഹന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ആഫ്റ്റർ മാർക്കറ്റ് സേവന വിപണിയിൽ സ്ഥിരതയാർന്ന വളർച്ച കൈവരിക്കാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത് യൂറോഗ്രിപ്പ് പ്രതിനിധികളും ബിസിനസ് പങ്കാളികളും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം.
ചടങ്ങിൽ സംസാരിച്ച ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സിഒഒ ടി കെ രവി പറഞ്ഞു: "തന്ത്രപരമായ പ്രാധാന്യവും വിപണന സാധ്യതകളും പരിഗണിക്കുമ്പോൾ യൂറോഗ്രിപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് കേരളം. ......
കൊച്ചി: ക്ലിയോസ്പോർട്സ് സംഘടിപ്പിച്ച നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പുരുഷ വിഭാഗത്തിൽ രഞ്ജിത്ത് സിങ്ങും വനിതാ വിഭാഗത്തിൽ അഭിലാഷ സഞ്ജീവും ജേതാക്കളായി. 42.1 കി.മി മാരത്തണിൽ പഞ്ചാബ് അമൃത്സർ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ രഞ്ജിത്ത് സിങ് രണ്ട് മണിക്കൂർ 28 മിനിറ്റ് 53 സെക്കൻഡിലാണ് ഒന്നാമതായി ഓടിയെത്തിയത്. ......
ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് സ്ഥാപനം എന്നതിലുപരി, നാടിനെയും തൊഴിലാളികളെയും ഒരുപോലെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസന മാതൃകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഉയർത്തിപ്പിടിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ......
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി, ലോകനിലവാരത്തിലുള്ള സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ ബൃഹദ് പദ്ധതിയായ ‘എയ്റോ പാർക്ക്’ ഫേസ് വണ്ണിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിയാലിന്റെ വളർച്ച ഓഹരി ഉടമകൾക്ക് മാത്രമല്ല, യാത്രക്കാർക്കും സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും വലിയ നേട്ടമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയ്റോ പാർക്ക് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നൂറ്റൊന്ന് കോടി രൂപയുടെ വിപുലമായ സൗകര്യങ്ങളാണ് സിയാൽ സജ്ജമാക്കുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എം.ആർ.ഒ വിഭാഗത്തിനു പുറമേയാണിത്. ......
തിരുവനന്തപുരം: ജോലി അഭിമുഖത്തിനിടെ അപമര്യാദയായ പെരുമാറ്റവും മർദനശ്രമവും ഉണ്ടായെന്ന യുവതിയുടെ പരാതിയെ തുടർന്ന് തിരുവനവന്തപുരം നഗരത്തിലെ ഒരു സ്പാ അധികൃതർ അടച്ചുപൂട്ടിയ സംഭവത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ‘സ്പർശൻ വെൽനെസ് സ്പാ’യിൽ ജോലി തേടിയെത്തിയ 23-കാരിയാണ് മേയർ വി വി രാജേഷിനോട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ......
2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിർമ്മാണം നടന്നത്. അന്ന് പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്.
കൊടിമരം മാറ്റി സ്ഥാപിച്ചത് എസ്ഐടി അന്വേഷണ പരിധിയിൽ വന്നിരുന്നു.
തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങിയത്.
ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി.
എസ്ഐടിയുടെ ആവശ്യം പരി ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ......